virtual-q

ഭക്തജനങ്ങളെ, പ്രിയമുള്ള നാട്ടുകാരെ,
ഇന്ന് ( 9/1/21) രാത്രി 8 മണിക്ക് ശ്രീപാർവ്വതീദേവിയുടെ നട അടക്കുന്നതോടെ ഈ വർഷത്തെ നടതുറപ്പ് മഹോത്സവം പരിസമാപ്തമാകുകയാണ് സമാനതകളില്ലാത്ത കാലത്തെ നടതുറപ്പ് മഹോത്സവം നടത്തുന്നതിൻ്റെ ആശങ്കകളോടെയാണ് 29 ന് രാത്രി 8 മണിക്ക് നട തുറന്നത്.
ദർശനം പരിമിതപ്പെടുത്തിയതും കർശനമായി പാലിക്കേണ്ട കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും നമുക്ക് സൃഷ്ടിച്ച വെല്ലുവിളികളെ നമ്മുടെ നാട് ഒന്നായി നിന്ന് നടത്തിയ പ്രവർത്തനങ്ങളിലൂടെ അതിജീവിക്കാനും നടതുറപ്പ് മഹോത്സവം വിജയകരമായി നടത്താനും സാധിച്ചുവെന്നാണ് ക്ഷേത്ര ട്രസ്റ്റ് കരുതുന്നത്.
ദർശനത്തിനായി ലഭിച്ച പരിമിതമായ അവസരങ്ങൾ പോലും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭക്തർക്ക് വേണ്ടി മാറ്റി വെച്ച്, നടതുറപ്പ് മഹോത്സവം സുഗമമാക്കിയ നമ്മുടെ പ്രദേശവാസികളായ ഭക്തജനങ്ങൾക്ക് ക്ഷേത്ര ട്രസ്റ്റിൻ്റെ സ്നേഹോഷ്മളമായ നന്ദി അറിയിക്കുന്നു.
എല്ലാ വിഭാഗം ജനങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻ്റെ ഭാഗമായാണ് ഈ ഉത്സവം ഭംഗിയായി നടത്താനാകുന്നതെന്ന് നമുക്കറിയാം. എല്ലാവർക്കും... ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി.